Sunday, July 5, 2015

സുറുമയിട്ട കണ്ണുകൾ'


വെറുതെ ചാനലുകൾ മറിച്ചുനോക്കുമ്പോഴാണ് ഇന്ന് ഞാനകസ്മികമായി സിനിമ കണ്ടത്.. 'സുറുമയിട്ട കണ്ണുകൾ'; എന്റെ മനസ്സ് വളരെപെട്ടെന്നു പിന്നോട്ടോടി. വർഷങ്ങൾക്കും പിന്നിലേക്ക്  

 

ഗ്രാമത്തിൽ ആകെ ഒരു വീട്ടിലെ അന്ന് ടിവി ഉണ്ടായിരുന്നുള്ളൂ; ആകാശത്തോളം പൊക്കത്തിൽ ആന്റിനയുമായി.

 

ഞായറാഴ്ച മാത്രം മലയാളം ചാനലിൽ സിനിമ വരും. അത് കാണാൻ അന്ന്  ഭയങ്കര ഇടി ആണ് വീട്ടിൽ;  ഓരോ ഞായറാഴ്ചയും വീട്ടുകാർക്ക് പോലും അനങ്ങാൻ പറ്റാത്തത്ര ആളുണ്ടാവും ടിവിയുടെ മുമ്പിൽ -

 

ഇന്നും ഞാനോർക്കുന്നു; അങ്ങിനെ ഒരു ഞായറാഴ്ച മുഴുവൻ സമയവും ഇരിക്കാൻ സ്ഥലം കിട്ടാതെ നിന്നുകൊണ്ടാണ് ഞാൻ സിനിമ ('സുറുമയിട്ട കണ്ണുകൾ) ആദ്യമായി കണ്ടത്.   

 

"അറബിക്കടലേ അറബിക്കടലേ" എന്നുള്ള വികാരസാന്ദ്രമായ പാട്ടുസീനിൽ വിജയരാഘവന്റെ നിൽപ്പുനോക്കി അന്നവിടെ കൂടിയിരുന്ന എല്ലാവരും കരഞ്ഞു.

 


...എന്നറബിക്കഥയിലെ രാജകുമാരി

സുഖമായ് വാഴുന്നോ??
 
 

 

എന്ന വരി വന്നപ്പോൾ "നീ കരയണ്ട മോനെ, നിനക്കെന്റെ മോളെ ഞാൻ കെട്ടിച്ചുതരാം” എന്നൊരു വല്യപ്പൻ ടിവി സ്ക്രീനിലേക്ക് നോക്കി വിജയരാഘവനോട് പറഞ്ഞതും ഞാനോർക്കുന്നു..

 

 

ഇന്ന് പുതിയ മോഡൽ LED ടിവിയുടെ HD ചാനലുകൾ  മാറി മാറി നോക്കിയിരിക്കുമ്പോഴും മനസ്സിൽ നാളുകളാണ്.. അവയുടെ മധുരിമ; അതവാച്യമാണ്

 

ഞാനറിയുന്നു അന്നവിടെ വെച്ചാണ് എനിക്കുമീ വിഷാദഗാനങ്ങളോട് പ്രേമം തോന്നിത്തുടങ്ങിയത്.  ഇന്ന് വർഷങ്ങൾക്കു ശേഷവും ഏതൊരു സന്തോഷഭാവത്തിലും എനിക്ക് ഒരു വിഷാദഗാനം കേൾക്കണം, ഇല്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ പറ്റാതെപോകും. .  

No comments:

Post a Comment