Sunday, July 5, 2015

നിരാശ

നാടകം കഴിഞ്ഞു. വേദിയില്‍ പലവര്‍ണ്ണങ്ങളിലുള്ള തിരശ്ശീല വീണു...
ഉത്സവപ്പറമ്പില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞു...


അങ്ങിങ്ങ് തെളിഞ്ഞു നിന്നിരുന്ന വൈദ്യുതി വിളക്കുകളും മെല്ലെ അണഞ്ഞു..
ഇരുളില്‍ ഭൂമി വിട്ടുപോകാന്‍ മടിച്ചു നില്‍ക്കുന്ന ഏതോ പ്രേതാത്മാവ് പോലെ തോന്നിപ്പിച്ച കൊടിമരത്തിനു ചുവട്ടില്‍ കഴിഞ്ഞുപോയ രംഗങ്ങളെല്ലാമോര്‍ത്തു വിഫലം വിന്നിദ്രം ഞാന്‍ നിന്നു....




കറുപ്പും വെളുപ്പും ഇടകലര്‍ന്ന പ്രണയ ദുരന്ത രംഗങ്ങള്‍ എന്‍റെ കണ്‍മുന്നിലൂടെ മുന്നോട്ടും പിന്നോട്ടും ഓടിമാഞ്ഞുകൊണ്ടിരുന്നു.... അവകളില്‍ എന്റെ ബാല്യവും കൗമാരവും ഞാന്‍ കണ്ടു..


എന്നോ നഷ്ടമായ എന്‍റെ ബാല്യകാല സഖിയെയും അവളുടെ അകളങ്കപ്രണയത്തെയും പിന്നെ ഞാന്‍ കണ്ടു..... നിറങ്ങളിലാതെ....

No comments:

Post a Comment