Sunday, July 5, 2015

ഒരു ഇന്റർവ്യൂ കഥ (comedy)

അന്നത്തെ ആ ഇന്റർവ്യൂവിൽ നിന്നും ഞാൻ ഒരു പാഠം പഠിച്ചു.. 

‘സർവ്വജ്ഞാനി’ എന്ന പദത്തിനു ഇനി ഞാനർഹനല്ല.. ഞാനെന്നല്ല എന്റെ അറിവിലുള്ള ആരും തന്നെ അല്ല;
‘കോൻ ബനേഗാ ക്രോർപതി’യിലെങ്ങാനും സെലെക്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കിൽ ഒരു കോടിപതി ആകേണ്ടി
യിരുന്ന എന്നെയാണ് ആ ഇന്റർവ്യൂവർ വെറും ഒരു ‘കോടിയ’ പതിയാക്കി തിരിച്ചു പറഞ്ഞുവിട്ടത്..
ആ ഇന്റർവ്യൂ ഏതാണ്ടിങ്ങിനെ ആയിരുന്നു :
ഈയുള്ളവൻ ജീവിതത്തിലാദ്യമായി ടൈയും കോട്ടും ഒക്കെ ധരിച്ചു ‘ആരാടാ വലിയവൻ’ എന്ന മട്ടിൽ ‘ഇന്റർവ്യൂ’ ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ ചാരിയിരുന്നു …
ഞാനാ ഇരുന്ന കസേരയോടുപോലും എനിക്ക് പ്രേമം തോന്നിപ്പോയി.. ‘കസേരകളിലും ഇത്രയും സുന്ദരിമാരോ’ എന്നൊരു കവിത ഞാനെഴുതണ്ടതായിരുന്നു.. പക്ഷേ മലയാള ഭാഷ അത്രയ്ക്കധ:പ്പതിച്ചിട്ടില്ലാത്തതുകൊണ്ട് അതേതായാലും ഉണ്ടായില്ല
അമ്പലത്തിലൊക്കെ പോകുമ്പോൾ ആൾക്കാർ ചെരിപ്പടിച്ചു മാറ്റുന്നതുപോലെ, സത്യം പറയാമല്ലോ ആ കസേര ഒത്താൽ അടിച്ചോണ്ടുപോരണം എന്നാണു എനിക്കാദ്യം ആ ഓഫീസിൽ ചെന്ന ഉടനെ തോന്നിയത്..


മനോഹരമായ ചുവന്ന കളറിൽ ഒരു കറങ്ങുന്ന കസേര.. എത്രമനോഹരമായ ഷെയ്പാണതിനു . ഞാൻ ഇരിക്കുകയാണോ കിടക്കുകയാണോ എന്ന് സംശയം തോന്നിപ്പോയി, അതിൽ ഇരുന്നപ്പോൾ. ലോകത്തിത്രയും സുഖമുള്ള കസേരകളുമുണ്ടെന്നന്നേരമാണ് എനിക്ക് മനസ്സിലായത്..
കസേരയോടുള്ള പ്രേമം പെട്ടെന്ന് മാറി.. അവിടുത്തെ സുന്ദരിയായ റിസപ്ഷനിസ്റ്റ്നെ കണ്ടപ്പോൾ.. ഇത്രയും സുന്ദരിയായ സ്ത്രീകൾ ഈ ലോകത്തുണ്ടോ എന്നുപോലും ഞാനമ്പരന്നു..
ഭൂമിയിലിന്നോളമുള്ള സകല സൗന്ദര്യവും ചേർത്തുണ്ടാക്കിയ ഒരു രൂപം എന്നാണു ആദ്യം തന്നെ എനിക്ക് തോന്നിയത്..
അവർ എന്റെ അടുത്തുവന്നതും ആപ്ലിക്കേഷൻ മേടിച്ചുകൊണ്ടുപോയതും ഒക്കെ അർദ്ധബോധത്തിലാണ് ഞാനറിഞ്ഞത് തന്നെ. ആ ആപ്ലിക്കേഷൻ അവരുടെ കയ്യിൽ കൊടുത്ത നിമിഷം ജീവിതം തന്നെ ധന്യമായി എന്നും എനിക്ക് തോന്നിപ്പോയി..
ഇവൾ എന്റെ കാമുകിയോ മറ്റോ ആയിരുന്നെങ്കിൽ അവധി എടുത്തു ഞാൻ ലോകം മൊത്തം ഒന്ന് കറങ്ങിയേനെ… എല്ലാവനും എന്നെ നോക്കി അസൂയപ്പെടുന്നത് കാണാൻ തന്നെ ഒരു .. ഒരു.. സുഖമല്ലേ..??
ഇല്ല…ഇവനതൊന്നും വിധിച്ചിട്ടില്ലാ.. ‘നല്ലതൊന്നും നിനക്കില്ലടാ’ ഞാൻ സ്വയം ശാസിച്ചു..
ഏതായാലും ഇന്റർവ്യൂവിനിടയിൽ ഈ സുരസുന്ദരി ഉണ്ടാവരുതേ എന്ന് ഞാൻ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു .. ഉണ്ടായാൽ ഞാൻ അവരെ നോക്കിയിരിക്കും..

‘സുന്ദരിമാരെ കണ്ടാലെനിക്കെന്റെ
ചങ്കിനകത്തൊരു ചെണ്ടമേളം’

എന്ന് പണ്ടാരാണ്ട് പറഞ്ഞപോലെ പിന്നെ എനിക്ക് ബോധം കാണില്ല.
അവർ ‘അരിയെത്ര ആണെന്ന് ചോദിക്കുമ്പോൾ ഇപ്പഴിങ്ങോട്ടു വന്നതേ ഉള്ളൂ എന്നോ മറ്റോ ഞാനറിയാതെ പറഞ്ഞു പോകും.. അവളതു കേട്ട് ചിരിക്കും.. ആ നാണക്കേടുണ്ടായാൽ പിന്നെ തൂങ്ങിച്ചാകുകയെ രക്ഷയുള്ളൂ .
അരമണിക്കൂറിനു ശേഷം ഒരു പ്യൂണ്‍വന്നു എന്നെ വേറൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി…
ഒരു തടിമാടനും കൊമ്പൻ മീശയും പഞ്ഞി പോലെ വെളുത്തമുടിയുള്ള ഒരു വല്യമ്മയും (വിദേശി ആണെന്ന് തോന്നുന്നു) ഇരിക്കുന്നു.
വിധി വായന കേൾക്കാൻ പിടയ്ക്കുന്ന പ്രതിയുടെ നെഞ്ചിടിപ്പ് ഇങ്ങിനെയായിരിക്കുമെന്ന് അന്നേരമാണ് എനിക്ക് മനസ്സിലായത്. .. എനിക്കാണെങ്കിൽ കൊമ്പൻ മീശകളെ കാണുന്നതേ പേടിയാണ്.
അതിന്നും ഇന്നലെയും തുടങ്ങിയതല്ല. തീരെ കുഞ്ഞായിരുന്ന നാൾ എഴുത്ത് പള്ളിക്കൂടത്തിൽ പോകാൻ മടിച്ചിരുന്ന എന്ന എന്റെ രണ്ടു ചേട്ടന്മാരും കൂടെ തലയ്ക്കും കാലിനും കൂടെ പിടിച്ചു നാല് വീടുകൾക്കപ്പുറത്തുള്ള കൊമ്പൻ മീശയുടെ അടുത്ത് കൊണ്ട് ചെല്ലുമായിരുന്നു.. അയാൾ മീശ പിരിക്കുന്നത് കാണുമ്പോഴേ പേടിച്ചു ഞാൻ എഴുത്തോലയുമെടുത്ത് ജീവനും കൊണ്ട് ഓടിപ്പോകുമായിരുന്നു.. അന്നു തുടങ്ങിയ പേടിയാണ്..
ആ ‘കൊമ്പൻ മീശ’ കണ്ണുരുട്ടി എന്റെ ‘ടൈ’ യിലേക്കാണ് നൊക്കുന്നതെന്നെനിക്കു തോന്നി.. ദൈവമേ ആദ്യമായിട്ട് കെട്ടിയതാണ്.. റേയ്മണ്ടിന്റെ ‘ബ്രാണ്ടെട് ടൈ’ ആണെന്നൊക്കെ പറയാമെങ്കിലും ഇതൊന്നഴിച്ചു കെട്ടാൻ അയാൾ പറഞ്ഞാൽ…????
അതോടെ എല്ലാം കുളമാകും..

സ്കൂളിൽ പോകുന്ന ഒന്നാം ക്ലാസുകാരി മകളെക്കൊണ്ടാണ് ഞാനീ ടൈ കെട്ടിച്ചോണ്ട് വന്നത്..

(ഗവന്മെന്റ് സ്കൂളിൽ പഠിച്ചിരുന്ന എനിക്കുണ്ടോ ഇത് കെട്ടാനറിയുന്നു..? ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസിലും ഇതിനു നിർബന്ധമില്ലാത്തതു കൊണ്ട് ടൈ’ കെട്ടാൻ ഞാനിന്നും പഠിച്ചിട്ടില്ല).

ഞാൻ: ‘അതല്ലേ സർ പറഞ്ഞത് ഈ ജോലി എനിക്ക് കിട്ടില്ലാ എന്ന് എനിക്ക് മനസ്സിലായി എന്നാണ് ഞാൻ പറഞ്ഞത്.. അപ്പോൾ താങ്ക് യു . പോട്ടേ…… പിന്നെക്കാണാം !’

എന്നെക്കാൾ അറിവുള്ളവർ ഉണ്ടെന്നും ഞാൻ ഇനിയും ഒന്നും പഠിച്ചിട്ടില്ലെന്നും ആ ചോദ്യങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നു

No comments:

Post a Comment